കാവ്യ മാധവന്‍ എട്ട് മാസം ഗര്‍ഭണിയാണ്.
തിരുവനന്തപുരത്തെ ഒരു സിനിമാ സെറ്റില്‍ ആകാശവാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഷൂട്ടിങ് കാണാന്‍ എത്തിയവരൊക്കെ ഒരു നടി കാറില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ട് ഒന്ന് അന്താളിച്ചു. അത് കാവ്യാ മാധവനാണ്. കുറേ നാളായി കാവ്യയെ കുറിച്ചുള്ള വിവരമൊന്നും ഇല്ലല്ലോ. കാവ്യയെ കണ്ടതും സ്ഥലവാസികള്‍ മുഖത്തും വയറിലും മാറി മാറി നോക്കി. കാവ്യയ്ക്ക് ആ നോട്ടം രസം പിടിച്ചു. കുശലം ചോദിക്കാന്‍ എത്തിയവരോട് കാവ്യ താന്‍ ഗര്‍ഭിണിയാണെന്ന് തട്ടിമൂളികൊടുത്തു.ആകാശവാണി എന്ന ചിത്രത്തിലെ നായികയാണ് കാവ്യയെന്നോ, ചിത്രത്തില്‍ കാവ്യ മാധവന്‍ എട്ട് മാസം ഗര്‍ഭണിയായ സ്ത്രീയെയാണ് അവതരിപ്പിക്കുന്നതെന്നോ പാവം പ്രദേശവാസികള്‍ക്ക് അറിയില്ലായിരുന്നു. തന്നെ കുറിച്ച് താന്‍ തന്നെ ഗോസിപ്പ് അടിച്ചുവിടുന്നതിന്റെ ത്രില്ലിലായിരുന്നു കാവ്യ. നവാഗതനായ ഖയസ് മിലാൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് നായകന്‍. അനൂപ് മേനോനൊപ്പം ഷി ടാക്‌സി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കാവ്യ പുതിയ ചിത്രത്തിലേക്ക് കടന്നത്. എന്തായാലും ഇനി എവിടെയെങ്കിലും കാവ്യ ഗര്‍ഭിണിയാണെന്ന് വായിച്ച് ഞെട്ടേണ്ടതില്ല. കാവ്യ മാധവന്‍ എട്ട് മാസം ഗര്‍ഭണിയാണ്. പക്ഷെ ആകാശവാണി എന്ന പുതിയ ചിത്രത്തിലാണെന്ന് മാത്രം!
No comments:
Post a Comment